ഈ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമം

മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‌സ് തുടങ്ങിയ തെക്കു കിഴക്കന് ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍

ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കൊടും ചൂടില്‍ ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ ചെടി ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്.

ഈ വിദേശ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ശരീര ഭാരം നിയന്ത്രിക്കാം എന്നിങ്ങനെ രോഗങ്ങളെയും അവസ്ഥകളെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വൈറ്റമിന്, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമാകും. വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറു പ്രാവശ്യം ഈ ചെടി വിളവെടുക്കാം. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു.

മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‌സ് തുടങ്ങിയ തെക്കു കിഴക്കന് ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍.

Exit mobile version