കൈ കണ്ടാല്‍ കള്ളത്തരം പറയാന്‍ പറ്റുമോ?

വിരലടയാളങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതു പോലെ തന്നെയാണ് കൈകാലുകളിലും ഞരമ്പിന്റെ ഘടനയും ചുളിവുകളും നിറവുമെല്ലാം

പറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൈ നോക്കി കള്ളത്തരം കണ്ടെത്താനാകുമെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍, നിറം എന്നിവ പഠന വിഷയമാക്കിയാണ് പുതിയ കണ്ടെത്തല്‍.

ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്ലിറ്റിയിലെ പ്രൊഫസര്‍ ദമെ സൂ ബാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിന് സഹായകരമായ ഈ കണ്ടെത്തല്‍ നടത്തിയത്.

വിരലടയാളങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതു പോലെ തന്നെയാണ് കൈകാലുകളിലും ഞരമ്പിന്റെ ഘടനയും ചുളിവുകളും നിറവുമെല്ലാം. അതുകൊണ്ടു തന്നെ ക്യാമറയില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ നോക്കി ആരാണ് കൃത്യം ചെയ്തതെന്ന് കണ്ടുപിടിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇപ്പോള്‍ ഉള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിരലടയാളം നോക്കിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. എന്നാല്‍ ഇനി മുതല്‍ കുറ്റവാളികളുടെ കയ്യിലെ ചിത്രം മാത്രം കിട്ടിയാല്‍ മതി.

Exit mobile version