മുഖസൗന്ദര്യത്തിന് തൈരും തേനും…

തേനും തൈരും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

പെണ്‍കുട്ടികള്‍ക്ക് മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരാണ് പെണ്‍കുട്ടികള്‍. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അത്തരത്തിലുള്ള ഒരു ഫേസ്പാക്കാണ് തൈരും തേനും.

തേനും തൈരും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മുഖത്തും കഴുത്തിലും മിശ്രിതം തേച്ച് പിടിപ്പിക്കണം. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകിക്കളയാം. മുഖത്തെ ഇരുണ്ട നിറം അകറ്റി, ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് തൈരും തേനും.

അതുപോലെ തന്നെ നാരങ്ങയും തേനും മുഖത്ത് പുരട്ടുന്നതും നല്ലതാണ്. നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Exit mobile version