മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കരുത് കാരണം ഇതാണ്

ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിക്കുന്നത്

ഭക്ഷണ സാധനങ്ങള്‍ മുളപ്പിച്ച് കഴക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാല്‍ മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ്. ഗ്രീന്‍ പൊട്ടെറ്റോ എന്നറിയപ്പെടുന്ന ഇവ കഴിക്കുന്നത് ദോഷമാണെന്ന് പഠനങ്ങള്‍ തെളിക്കുന്നു.

ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിക്കുന്നത്. ഇത് സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില്‍ നിന്നും പുറംതള്ളിപ്പോകുവാന്‍ ഏകദേശം 24 മണിക്കൂറെടുക്കും.

മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കുന്നത് മൂലം മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശനം ഉണ്ടാക്കുന്നത്. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 

Exit mobile version