ഗര്‍ഭിണിയാണോ പച്ചമാങ്ങ നിര്‍ബന്ധാ….! പച്ചമാങ്ങ പ്രിയത്തിന് പിന്നിലെ കാരണം…?

ആരോഗ്യ ഗുണങ്ങളില്‍ കേമനാണ്.

പച്ചമാങ്ങാ കണ്ടാല്‍ വായില്‍ വെള്ളമൂറാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. കണ്ണിമാങ്ങ ആണെങ്കില്‍ എടുത്ത് പറയേണ്ടതില്ല. നാവില്‍ കപ്പലോടും. പക്ഷേ നമ്മളേക്കാള്‍ പച്ചമാങ്ങയോട് പ്രിയമുള്ള ഒരു വിഭാഗം ആളുകളുണ്ട്. മറ്റാരുമല്ല ഗര്‍ഭിണികള്‍ തന്നെ. ആരോഗ്യ ഗുണങ്ങളില്‍ കേമനാണ്. പച്ചമാങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തമം. ഗര്‍ഭിണികള്‍ക്ക് പുലര്‍ച്ചെയുള്ള ഓക്കാനം ഒഴിവാക്കാന്‍ സഹായിക്കും. പച്ചമാങ്ങ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യും. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പരിഹരിക്കും. വയറിനുള്ളിലെ ദോഷകരങ്ങളായ ബാക്ടീരിയകളെ നശിപ്പിക്കും.

സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ചര്‍മ്മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും കഴിവുണ്ട്. രക്തക്കുഴലുകളുടെ ഇലാസ്തികത വര്‍ധിപ്പിക്കുകയും പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കാനും സഹായിക്കും.

പച്ചമാങ്ങ ജ്യൂസ് ചൂട് കാലത്തെ അമിതമായ വിയര്‍പ്പ് ശമിപ്പിക്കാന്‍ സഹായിക്കും. തുടങ്ങി അനവധിയാണ് പച്ചമാങ്ങയുടെ ഗുണങ്ങള്‍. ശരീരത്തില്‍ മിനറലുകളുടെ അഭാവം പരിഹരിക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മാത്രം മതിയാകും. പല്ലിന്റെ ആരോഗ്യം നിലനിറുത്തുന്നതിനൊപ്പം മോണരോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

Exit mobile version