വെയില്‍ കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; പഠന റിപ്പോര്‍ട്ട്

സൂര്യപ്രകാശം കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍.
ഇസ്രായേലിലെ തേല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. എന്നാല്‍ സ്ത്രീകളില്‍ സൂര്യപ്രകാശം വിശപ്പ് വര്‍ധിപ്പിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

3,000 പേരിലാണ് പഠനം നടത്തിയത്. സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാരുടെ കലോറി ഇന്‍ടേക്ക് 300 കലോറിയായി വര്‍ധിച്ചുവെന്നും സ്ത്രീകളുടേതില്‍ മാറ്റമൊന്നും കണ്ടെത്തിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനത്തില്‍ ലഭിച്ച ഫലങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാരോടും സ്ത്രീകളോടും വെയിലത്ത് പോകാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. പഠനത്തില്‍ പങ്കെടുത്തവര്‍ സ്ലീവ്ലസ് ഷര്‍ട്ടും ഷോര്‍ട്ട്സുമാണ് ധരിച്ചിരുന്നത്. പഠനത്തില്‍ സൂര്യപ്രകാശം പുരുഷന്മാരില്‍ ഗ്രെലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.

സ്ത്രീകളില്‍ സൂര്യപ്രകാശം ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഗ്രെലിന്റെ സാന്നിധ്യമാണ് വിശക്കാന്‍ കാരണം.

Exit mobile version