ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ദോഷം അകും ഫലം; ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍

ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് കാരണം ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്

ഇഞ്ചി നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ്. ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് കാരണം ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. എന്നാല്‍ നമ്മുടെ അറിവിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് ഇഞ്ചി ശരീരത്തിനകത്ത് നടത്തുന്നത്.

1. ഗര്‍ഭകാലത്ത്…

ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഉത്തേജകങ്ങള്‍ മസിലിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഒരുപോലെ സഹായകമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഈ ഉത്തേജകങ്ങള്‍ നേരത്തേയുള്ള പ്രസവത്തിന് കാരണമാകാന്‍ സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ അവസാനത്തെ മാസങ്ങളിലാണ് കൂടുതല്‍ കരുതലെടുക്കേണ്ടത്. അതേസമയം ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാവിലെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് അല്‍പം ഇഞ്ചി കഴിക്കുന്നത് ഉത്തമവുമാണ്.

2. രക്തസംബന്ധമായ അസുഖമുണ്ടെങ്കില്‍…

രക്തയോട്ടത്തിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ് ഇഞ്ചി. അത് പൊണ്ണത്തടിയും പ്രമേഹവും ഉള്ളവര്‍ക്ക് ഏറെ ഗുണകരമാകും. എന്നാല്‍ ഹീമോഫീലിയ ഉള്ളവര്‍ ശ്രദ്ധിക്കുക, രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയുള്ളതിനാല്‍ വീണ്ടും രക്തയോട്ടം കൂട്ടുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തുന്നത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യില്ല.

3. ചിലയിനം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍…

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനോ പ്രമേഹത്തിനോ മരുന്ന് കഴിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇഞ്ചി കഴിക്കുന്നത് അല്‍പം കുറയ്ക്കുന്നത് നന്നായിരിക്കും. ഇഞ്ചിയില്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഘടകങ്ങളടങ്ങിയിരിക്കുന്നതിനാലാണ് മരുന്നിന് മറുഫലം ചെയ്യാന്‍ സാധ്യതയുണ്ടാകുന്നത്. എന്നാല്‍ മരുന്ന് കഴിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചി സഹായകവുമാണ്.

4. ശരീരത്തിന്റെ തൂക്കം കുറവാണെങ്കില്‍…

കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇഞ്ചി ആമാശയത്തിന്റെ പി.എച്ച് നിരക്ക് ഉയര്‍ത്തുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. കൊഴുപ്പിനെ പൂര്‍ണ്ണമായും എരിച്ചുകളയാനും ഇഞ്ചി മതി. അതേസമയം തീരെ മെലിഞ്ഞ ആളുകള്‍ക്കാണെങ്കില്‍ ഇത് ശരീരത്തിലെത്തുന്ന മിതമായ കൊഴുപ്പിനെ പോലും ഇല്ലാതാക്കി, കൂടുതല്‍ മെലിയാന്‍ കാരണമാകും.

Exit mobile version