തലയിലെ താരന്‍ ഇനി ഒരു പ്രശ്‌നമേയല്ല.. ഇതാ വീട്ടില്‍ തന്നെ ഉണ്ട് 10 മിനുറ്റ് പൊടിക്കൈകള്‍

ഒരുവിധം എല്ലാവരേയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. ലിംഗ-പ്രായഭേദമന്യേ താരന്‍ ഒരു പ്രശ്‌നമാണ്. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍.

താരന്‍ എന്നു കേള്‍ക്കാത്ത ആരും ഉണ്ടാകില്ല എന്നാല്‍ താരന്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല..

എന്താണ് താരന്‍..

താരന്‍ ഒരു രോഗമല്ല, നമ്മുടെ തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണത്. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.

താരന്‍ ഉണ്ടാകാനുള്ള കാരണം..

മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ് താരന്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു. ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.
എന്നാല്‍ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്സ് രോഗികള്‍ എന്നിവരില്‍ താരന്‍ കൂടുതലായി കാണപ്പെടുന്നു.

ഇനി ആശങ്ക കളയാം താരന്‍ മാറ്റാനുള്ള വഴികള്‍ വീട്ടിലുണ്ട്……

* വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.
* ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
* തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
* കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

Exit mobile version