ചെന്നിക്കുത്തിന് പരിഹാരം വീട്ടില്‍ത്തന്നെ

ഏറ്റവും കഠിനമേറിയ തലവേദനയാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രയിന്‍. തലയുടെ ഒരു വശത്തുനിന്നും തുടങ്ങി ക്രമേണ വര്‍ധിച്ച് തലമൊത്തം വ്യാപിക്കുന്ന അസഹ്യമായ വേദനയാണ് ചെന്നിക്കുത്ത്.

അതോടൊപ്പം കാഴ്ച മങ്ങുക, കണ്ണു തുറക്കാന്‍ കഴിയാത്ത വിധം വേദന, തലകറക്കം, തലപ്പെരുപ്പ്, ഛര്‍ദി തുടങ്ങിയവയും ഈ രോഗത്തിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

ദിവസങ്ങളോളം ഇതിന്റെ ബുദ്ധിമുട്ടുകള്‍ നീണ്ടു നില്‍ക്കും. എന്നാല്‍ ചെന്നിക്കുത്തിനെ ചെറുക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്.

– അരസ്പൂണ്‍ ജീരകം, ചെറിയകഷ്ണം ചുക്ക് എന്നിവ പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയ ശേഷം കുടിക്കുക.

-പര്‍പ്പടകപുല്ല് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് വറ്റിച്ച് കഷായമാക്കി രണ്ടുനേരം കഴിക്കുക.

-ശുദ്ധമായ മഞ്ഞള്‍ പൊടിച്ച് ആവണക്കെണ്ണയില്‍ മിശ്രിതം ചെയ്യുക. വിളക്കു കത്തിക്കാനുപയോഗിക്കുന്ന തിരിയില്‍ മിശണ്രം പുരട്ടുക. ആ തിരി കത്തിച്ച് അത് അണച്ച് കനല്‍രൂപത്തിലാക്കി അതിന്റെ പുക മുകളിലൂടെ വലിച്ചെടുക്കുക.

-രാത്രി അത്താഴത്തിനുശേഷം സ്ഥിരമായി അഞ്ചു മില്ലീലിറ്റര്‍ ബ്രഹ്മി കഴിക്കുന്നത് മൈഗ്രേന്‍ വരുന്നതിനെ തടഞ്ഞുനിര്‍ത്തും.

-മല്ലിയില അരച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുന്നതു നല്ലതാണ്.

-പൂവാങ്കുറുന്നല്‍ മൈഗ്രേനു നല്ലതാണ്. പൂവാങ്കുറുന്നല്‍ പിഴിഞ്ഞെടുത്ത ചാറ് സൂര്യോദയത്തിനു മുന്‍പ് നാലു നാള്‍ തുടര്‍ച്ചയായി നെറ്റിയില്‍ പുരട്ടുക. ഈ ദിവസങ്ങളില്‍ കുളിക്കുകയോ തലയില്‍ വെയിലേല്‍ക്കുകയോ തല വിയര്‍ക്കുകയോ ചെയ്യരുത്.

– ഏലത്തരി, ചന്ദനം, കറുക ഇവ സമാസമം എടുത്ത് മുലപ്പാലിലരച്ച് നെറ്റിയില്‍ നെറ്റിയില്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും.

 

Exit mobile version