മൂന്നാം തരംഗം നേരിടാന്‍ വേണ്ടത് പ്രതിദിനം 86 ലക്ഷം പേര്‍ക്കുള്ള വാക്‌സീന്‍, നിലവില്‍ നല്‍കുന്നത് 40 ലക്ഷം പേര്‍ക്ക് : ആശങ്ക വര്‍ധിക്കുന്നു

Covid19 | Bignewslive

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും കിണഞ്ഞ് പരിശ്രമിക്കേ ഇപ്പോഴത്തെ നിരക്കിലുള്ള വാക്‌സിനേഷന്‍ തരംഗം ചെറുക്കാന്‍ പര്യാപ്തമാണോ എന്ന ആശങ്ക വര്‍ധിക്കുന്നു.

മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ 130 കോടി ജനസംഖ്യയുടെ അറുപത് ശതമാനത്തിനെങ്കിലും രണ്ട് ഡോസ് വാക്‌സീന്‍ ഡിസംബറിനുള്ളില്‍ നല്‍കണമെന്നാണ് വിലയിരുത്തല്‍. അതിനായി പ്രതിദിനം 86 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സീന്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്ത് നാല്പത് ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സീന്‍ നല്‍കുന്നത്. അതായത് 46 ലക്ഷത്തിന്റെ കുറവ്. ഞായറാഴ്ച 15 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സീന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 86 ലക്ഷത്തിന്റെ കണക്കെടുത്താല്‍ 71 ലക്ഷത്തിന്റെ കുറവാണ് ഒരു ദിവസം ഉണ്ടായിരിക്കുന്നത്.

ഇതുവരെ 35 കോടി വാക്‌സീനാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മോഡേണ എന്നീ വാക്‌സീനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതിയുള്ളത്.

Exit mobile version