കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഇത് വരെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഐഎംഎ

Doctors | Bignewslive

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ഡല്‍ഹിയിലാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് ഏറ്റവും കൂടുതല്‍. 109 ഡോക്ടര്‍മാരാണ് ഡല്‍ഹിയില്‍ രണ്ടാം തരംഗത്തില്‍ മാത്രം മരിച്ചത്.

ബീഹാര്‍ 97, ഉത്തര്‍പ്രദേശ് 79, രാജസ്ഥാന്‍ 43, ജാര്‍ഖണ്ഡ് 39,ഗുജറാത്ത് 37,ആന്ധ്രപ്രദേശ് 35,തെലങ്കാന 34, ബംഗാള്‍ 30 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. കോവിഡ് ഒന്നാം തരംഗത്തില്‍ മരിച്ചത് 748 ഡോക്ടര്‍മാരാണെന്നും ഐഎംഎ വെളിപ്പെടുത്തി.

അതേസമയം ഇന്ന് രാജ്യത്ത് 1,20,529 പേര്‍ക്ക് കോവിഡ് സ്വീകരിച്ചു. ഇത് വരെ 2,86,94,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,55,248 പേര്‍ ചികിത്സയിലുണ്ട്. 5.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.പന്ത്രണ്ട് ദിവസമായി പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 3,380 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Exit mobile version