അമ്പത്തിയഞ്ച് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Work pressure | Bignewslive

ജനീവ : വിവിധ സര്‍വേകളിലെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും നൂറോളം മരണങ്ങളാണ് ദൈര്‍ഘ്യമേറിയ ജോലി സമയം മൂലം സംഭവിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംഖ്യ ഇനിയും ഉയരാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

ആഴ്ചയില്‍ 55 മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത് വലിയ രോഗങ്ങള്‍ വരുത്തി വെയ്ക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ എന്‍വയോണ്‍മെന്റ്, കാലാവസ്ഥ, ആരോഗ്യവിഭാഗത്തിന്റെ മേധാവി മരിയ നെയ്‌റ അറിയിച്ചു.2016ല്‍ ദീര്‍ഘസമയത്തെ ജോലി ഭാരം കാരണം പക്ഷാഘാതം,ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ മൂലം മരിച്ചത് 7,45,000 പേരാണ്. ഇത് 2000ലെ കണക്കുകളേക്കാള്‍ 30ശതമാനം മുകളിലാണ്.കോവിഡ് അവസാനിക്കുമ്പോളേക്ക് ഈ കണക്കില്‍ ഇനിയും വര്‍ധനവുണ്ടാകും എന്ന് പഠനം പറയുന്നു.കോവിഡ് മൂലം ആകെ ജനസംഖ്യയില്‍ 9 ശതമാനം ആളുകള്‍ക്ക് ജോലി സമയം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റ് ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച ജേണലിലാണ് ഇത് സംബന്ധിച്ച് വിവരമുള്ളത്.

ചൈന,ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലുള്ളവരാണ് ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങുന്നവരില്‍ കൂടുതലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. 194 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ലോകാരോഗ്യ സംഘടനയും ആന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത് ഇത്തരത്തില്‍ മരണപ്പെടാനുള്ള സാധ്യത ഏറ്റവും കൂടുതല്‍ പുരുഷന്‍മാര്‍ക്കാണെന്നാണ്.

Exit mobile version