പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്

പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് അധികം പേരിലും പ്രമേഹം കാണാറുണ്ട്. പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.

പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
വര്‍ധിച്ച വിശപ്പും ദാഹവും,

* കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക

* കാഴ്ച മങ്ങല്‍

* ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം.

* തുടര്‍ച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം.

* പുരുഷന്മാരില്‍ പേശികള്‍ക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം.

പ്രമേഹം എങ്ങനെ നിയന്ത്രിക്കാം

പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കാം.

വെണ്ടയ്ക്ക

പ്രമേഹം നിയന്ത്രിക്കാന്‍ പറ്റിയ ഒന്നാണ് വെണ്ടയ്ക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.ശരീരത്തിനാവശ്യമായ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്.

പാവയ്ക്ക

പ്രമേയം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയില്‍, ഇന്‍സുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P AYhm P- insulin എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

ബദാം

പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്‌നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

അവക്കാഡോ

അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

നെല്ലിക്ക ജ്യൂസ്

ടൈപ്പ് 2 പ്രമേഹം തടയാന്‍ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവര്‍ ദിവസവും ഒരു നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.

Exit mobile version