മുഖ സൗന്ദര്യം കൂട്ടാന്‍ നാല് തരം ക്യാരറ്റ് ഫേസ് പാക്കുകള്‍

പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് സാധിക്കും.

എല്ലാ ആരോഗ്യ ഗുണങ്ങളും ഉള്ള പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് സാധിക്കും.

മുഖം കൂടുതല്‍ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ടാല്‍ നിറം വര്‍ധിക്കാന്‍ സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍ എന്നിവ അകറ്റാനും ക്യാരറ്റ് വളരെ നല്ലതാണ്. വീട്ടില്‍ പരീക്ഷിക്കാവുന്ന നാല് തരം ക്യാരറ്റ് ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹണി, ക്യാരറ്റ് ഫേസ് പാക്ക്…

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് ഹണി ക്യാരറ്റ് ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 15 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

കറുവാപ്പട്ട, ക്യാരറ്റ് ഫേസ് പാക്ക്…

മുഖക്കുരു, മുഖത്തെ ചുളിവ് എന്നിവ മാറാന്‍ ഏറ്റവും നല്ലതാണ് കറുവാപ്പട്ട ക്യാരറ്റ് ഫേസ് പാക്ക്. രണ്ട് സ്പൂണ്‍ ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തേനും, ഒരു സ്പൂണ്‍ കറുവാപ്പട്ട പൊടി എന്നിവ ചേര്‍ത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ഇത് ചെയ്യുക.

തൈര്, ക്യാരറ്റ് ഫേസ് പാക്ക്….

മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ഫേസ് പാക്കാണ് ഇത്. അല്‍പം ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തൈരും, മൂന്ന് സ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ നല്ല പോലെ മിക്‌സ് ചെയ്ത ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാന്‍ ശ്രമിക്കുക.

പപ്പായ, ക്യാരറ്റ് ഫേസ് പാക്ക്…

മുഖം നിറം വയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ ക്യാരറ്റ് ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അല്‍പം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂണ്‍ പാല്‍ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ചോ തണുത്ത വെള്ളം ഉപയോഗിച്ചോ കഴുകി കളയുക.

Exit mobile version