പെഡിക്യൂര്‍ ചെയ്യാനായി ഇനി ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ട, പാദസംരക്ഷണത്തിന് വീട്ടില്‍ തന്നെയുണ്ട് മാര്‍ഗം

മുട്ടയും ചെറുനാരങ്ങയും ആവണക്കെണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്

പാദങ്ങളുടെ സൗന്ദര്യം വ്യക്തിത്വത്തിന്റെ വരെ പ്രതിഫലനമാണെന്നാണ് പറയുന്നത്. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. പാദസംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. പാദസംരക്ഷണത്തിന് വീട്ടില്‍ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ ഇതാ…

പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും സഹായിക്കും.

മുട്ടയും ചെറുനാരങ്ങയും ആവണക്കെണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കെണ്ണയും ചേര്‍ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയ്യാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനുട്ടിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയില്‍ ഇത് മുന്ന് തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത് ചെയ്യാം.

പാദം വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കി വെയ്ക്കുന്നത് നല്ലതാണ്. ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടുന്നത് വളരെ നല്ലതാണ്.

Exit mobile version