ഞാവല്‍പ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഞാവല്‍പ്പഴത്തിന് പ്രത്യേക കഴിവുണ്ട്.

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. രക്തത്തിലെ പഞ്ചസാര കുറക്കാന്‍ ഉത്തമമാണ് ഞാവല്‍പ്പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഞാവല്‍പ്പഴത്തിന് പ്രത്യേക കഴിവുണ്ട്.

ഞാവല്‍പ്പഴത്തില്‍ ജീവകം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ചര്‍മ്മ സംരക്ഷത്തിനും നല്ലതാണ് ഞാവല്‍. ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനിര്‍ത്താനും മുഖക്കുരു ഇല്ലാതാക്കാനും ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.

ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് കഷായമുണ്ടാക്കി കഴിച്ചാല്‍ പ്രമേഹം ആരംഭഘട്ടത്തിലാണെങ്കില്‍ സുഖപ്പെടും. ഹോമിയോ ഡോക്ടര്‍മാര്‍ പ്രമേഹത്തിനു നല്‍കി വരുന്ന സിസ്സിജിയം എന്ന മരുന്ന് ഞാവല്‍പ്പഴത്തിന്റെ കുരുവില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ബിപി, ഷുഗര്‍, പിത്തകോപം, ക്ഷയം, രക്തദോഷം, കഫപിത്തം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കുള്ള ഒന്നാന്തരം ഔഷധമാണ് ഞാവല്‍പ്പഴം.

രക്തശുദ്ധീകരണത്തിന് ഞാവല്‍പ്പഴം വളരെ ഫലപ്രദമാണ്. രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവ് ഗണ്യമായി കുറക്കാന്‍ ഈ പഴത്തിന് കഴിവുള്ളതുകൊണ്ടാണ് പ്രമേഹരോഗത്തിനുള്ള ഒരു സിദ്ധൗഷധമായി ഇതിനെ കരുതുന്നു. പഴത്തിനെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ ഇതിന്റെ കുരുവിനാണ്. കുരുവില്‍ അടങ്ങിയിരിക്കുന്ന ജംബാലൈന്‍ ഗ്ലൂക്കോസൈഡിന്റെ പ്രവര്‍ത്തനമൂലം അന്നജം പഞ്ചസാരയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് തടസം നേരിടുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് സഹായകരമാവുന്നു.

Exit mobile version