ക്രോണിക് അലർജി ഹോമിയോയിൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം: ഡോ.ശ്രീലേഖ

ഇത്തരം അലർജികളുടെ വേരറുത്ത് കളയാവുന്ന തരത്തിലെ ചികിത്സയാണ് ഹോമിയോ പ്രദാനം ചെയ്യുന്നത്.

തൃശ്ശൂർ: എല്ലാ പ്രായത്തിലുള്ളവരേയും പലഘട്ടങ്ങളിലും അലട്ടുന്ന ഒന്നാണ് വിവിധ തരത്തിലുള്ള അലർജികൾ. കുഞ്ഞുനാൾ തൊട്ട് തുടങ്ങുന്ന ചിലതരം അലർജികൾ വിട്ടുപോകാതെ പിടികൂടിയതിൽ വിഷമിക്കുന്നവർക്ക് ആശ്വാസം പകരാൻ ഹോമിയോപതിക്ക് സാധിക്കുമെന്ന് പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു. ക്രോണിക് അലർജികൾക്ക് വേഗത്തിൽ പരിഹാരം കാണുന്ന ഫലപ്രദമായ ചികിത്സകൾ ഹോമിയോയിലുണ്ടെന്ന് ഡോക്ടർ പറയുന്നു.

ദൈംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന അലോസരപ്പെടുത്തുന്ന അലർജികൾക്ക് ചികിത്സ തേടി ഒട്ടേറെ പേർ ഹോമിയോ ചികിത്സയ്ക്കായി സമീപിക്കാറുണ്ടെന്ന് ഡോക്ടർ ശ്രീലേഖ പറയുന്നു. ഇത്തരം അലർജികളുടെ വേരറുത്ത് കളയാവുന്ന തരത്തിലെ ചികിത്സയാണ് ഹോമിയോ പ്രദാനം ചെയ്യുന്നത്. ഹോമിയോ ചികിത്സയ്ക്ക് ഏറെ കാലതാമസമെടുക്കുമെന്നുള്ള നാളുകളായി കേൾക്കുന്ന പ്രചാരണം വളരെ തെറ്റാണെന്ന് ഡോക്ടറും അസുഖം ഭേദമായവരും ഒരുപോലെ പറയുന്നു. സമയമെടുത്തുള്ള കൃത്യമായ കൗൺസിലിങിലൂടെയാണ് രോഗിയുടെ പ്രശ്നങ്ങൾ കണ്ടെത്താറുള്ളത്. അതുകൊണ്ടുതന്നെ കൃത്യമായ കാലയളവിൽ വളരെ വേഗത്തിൽ ഫലപ്രദമായ ചികിത്സ രോഗിക്ക് നൽകാനും സാധിക്കുന്നുണ്ടെന്ന് ഡോ.ശ്രീലേഖ പറയുന്നു.

‘നമ്മളറിയേണ്ട ഡോക്ടർമാർ ‘ എന്ന ബിഗ് ന്യൂസിന്റെ പുതിയ പംക്തിയോട് പ്രതികരിക്കുകയായിരുന്നു പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റായ ഡോക്ടർ ശ്രീലേഖ. തൃശ്ശൂർ എആർ മേനോൻ റോഡിൽ ഹാർവിൻ പ്ലാസ ബിൽഡിങിലാണ് ഡോക്ടറുടെ ‘കെയർ ഹോമിയോ സ്‌പെഷാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

പുറമെ കാണുന്ന അലർജി പോലുള്ള അസുഖങ്ങൾക്ക് പുറമെ മനസിനെ തളർത്തുന്ന വ്യഥകൾക്കും ഡോ. ശ്രീളേഖയുടെ പക്കൽ മരുന്നുണ്ട്. വിദ്യാർത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേർ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മർദ്ദവും. പലതരത്തിൽ വരുന്ന നൈരാശ്യങ്ങളിൽ നിന്നോ പ്രതീക്ഷകൾ ആഗ്രഹിക്കും വിധത്തിൽ പൂവണിയാത്തതോ ഒക്കെ ആണ് പലരെയും ഈ രോഗത്തിലേക്ക് പ്രാഥമികമായി തള്ളി വിടുന്നത്. ഏകാന്തതയിൽ നിന്നും ഡിപ്രഷനിൽ നിന്നും കാൻസർ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളിലേക്കും പരിവർത്തനം ചെയ്‌തേക്കാം. പലപ്പോഴും വൈകി മാത്രമാണ് രോഗം അല്ലെങ്കിൽ ഈ പ്രത്യേകമായ മാനസികാവസ്ഥ രോഗിയോ സുഹൃത്തുക്കളോ കുടുംബങ്ങളോ കണ്ടെത്താറുള്ളത്. അതാണ് ഇതിന്റെ അപകടവും.

ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും കടുത്ത മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ചികിത്സ തേടിയെത്തുന്നുണ്ട്. ചുരുക്കത്തിൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികൾ, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാർ, ബിസിനസുകാർ, ഒറ്റപ്പെടുന്ന മാതാപിതാക്കൾ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.

പുതിയ കാലത്തെ ലൈഫ് സ്റ്റൈൽ അസുഖങ്ങളായ കൊളസ്‌ട്രോൾ, ഡയബെറ്റിക്സ്, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കും മാനസിക സമ്മർദ്ദവും ഏകാന്തതയും പോലുള്ള മാനസികമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അലർജി രോഗങ്ങൾക്കും ഡോക്ടറുടെ പക്കൽ കൃത്യമായ ചികിത്സയുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. രോഗം ബേധമായവർ പറഞ്ഞറിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തുന്നത്. ഹോമിയോ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങൾ മാറിയവരുടെ അനുഭവങ്ങൾ അറിഞ്ഞ് നിരവധി ആളുകൾ ഹോമിയോ ചികിത്സ തെരഞ്ഞെടുക്കാൻ ഇപ്പോൾ തയ്യാറാവുന്നുമുണ്ട്. മറ്റ് സൈഡ് ഇഫക്ടുകൾ ഇല്ലാത്തതും ഓർഗാനിക് ആയതുമായ മരുന്നുകൾ എന്നതും രോഗികൾ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടർ ബിഗ് ന്യൂസിനോട് പറഞ്ഞു.

നൂറുകണക്കിന് പേർക്ക് വന്ധ്യതാ ചികിത്സയിലൂടെ കുഞ്ഞുങ്ങളെ സമ്മാനിച്ച ദൈവത്തിന്റെ കരസ്പർശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടർ സതിയുടെ മകൾ ആണ് ഡോക്ടർ ശ്രീലേഖ. ഇരുപത്തേഴ് വർഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടർ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയിൽ ഓസ്‌ട്രേലിയയിൽ നിന്നും പ്രൊഫഷണൽ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പർ ടെൻഷൻ, നൈരാശ്യം തുടങ്ങിയ രോഗങ്ങൾക്ക് ലോകത്തിൽ തന്നെ പേരുകേട്ട ചികിത്സയായ ‘ബാച് ഫ്‌ളവർ റെമഡി’ പ്രാക്ടീഷണർ ബിരുദം ലണ്ടനിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട് .

ഓസ്‌ട്രേലിയയിൽ നിന്നും ബയോ കെമിക് തെറാപ്പിയിൽ പ്രൊഫഷണൽ ഡിപ്ലോമ’ നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനിൽ നിന്നും ബാച് ഫ്‌ളവർ റെമഡി പ്രാക്ടീഷണർ ബിരുദം കരസ്ഥമാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടർ എന്ന പ്രത്യേകതയും ഡോക്ടർ ശ്രീലേഖയ്ക്ക് സ്വന്തം.

മുൻ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9495932858 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്. വെബ്സൈറ്റ് വിലാസം www.carehomoeo.com

Exit mobile version