അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും; സോളോ ഗോളുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍

ടൂറിന്‍: അച്ഛനെപ്പോലെത്തന്നെ ഫുട്‌ബോള്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവില്‍ ക്രിസ്റ്റ്യാനോയുടെ മകന്‍ കളിക്കുന്നത് യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ്.

ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്റസിലേക്ക് മാറിയപ്പോള്‍ മകനേയും കൂടെ കൂട്ടുകയായിരുന്നു. നേരത്തെ ക്രിസ്റ്റ്യാനോ ജൂനിയര്‍ റയലിന്റെ യൂത്ത് ടീമിലും കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ യുവന്റസിനായി മികച്ച ഫോമില്‍ കളിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍. ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ സീരി എ മത്സരത്തില്‍ രണ്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ മകന്‍ നേടിയത്. എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് ഒറ്റക്ക് മുന്നേറിയ ക്രിസ്റ്റ്യാനോ ജൂനിയര്‍ പന്ത് അനായാസം വലയിലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.

Exit mobile version