അഞ്ചു കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഭക്ഷണമെത്തിച്ച് തൃശൂരിന്റെ രുചി പെരുമ ‘അക്ഷയ ഹോട്ടല്‍’ കോവിഡ് കാലത്തും തൃശൂരിലെ ഭക്ഷണപ്രേമികള്‍ക്ക് ആശ്വാസമാവുന്നു

തൃശൂര്‍ : ഏറ്റവും ചുരുങ്ങിയ പൈസക്ക് ഏറ്റവും രുചിയുള്ള ഭക്ഷണം, ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറത്ത് മനസ്സുനിറയുന്ന ഭക്ഷണമൊരുക്കുന്നവരാണ് പതിറ്റാണ്ടുകളായി തൃശൂര്‍കാര്‍ക്ക് അക്ഷയ ഹോട്ടല്‍.

വ്യത്യസ്തവും സ്വാദിഷ്ഠവുമായ രുചികളുടെ വഴിയാണ് തൃശൂര്‍കാര്‍ക്ക് എന്നും അക്ഷയിലേക്കുള്ള വഴികള്‍. കൊറോണ കാലമായതോടെ ഹോട്ടലുകള്‍ ഭൂരിപക്ഷവും പ്രതിസന്ധിയായപ്പോഴും അടച്ചിട്ടപ്പോഴും കോവിഡ് പ്രോട്ടോകോള്‍ എല്ലാം പാലിച്ചു കൊണ്ട് തന്നെ ഭക്ഷണമൊരുക്കുന്നതില്‍ അക്ഷയയും പിന്നില്‍ നിന്നില്ല. നേരിട്ടെത്തി കഴിക്കാന്‍ പറ്റാത്തവര്‍ക്ക് ഹൈ റോഡിലും പൂങ്കുന്നത്തുമുള്ള ഹോട്ടലുകളില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ളവര്‍ക്ക് ഒരു മടിയും കൂടാതെ ഏറ്റവും വേഗത്തില്‍ ഭക്ഷണമെത്തിക്കുന്നതില്‍ വിജയിച്ചതോടെ കച്ചവടവും പൊടിപൊടിച്ചു.

ഇറച്ചിയുടെയും മീനിന്റെയും സാധനങ്ങളുടെയും വില കൂടുമ്പോഴും അക്ഷയ വിലകൂട്ടാതെ പിടിച്ചു നില്‍ക്കുകയാണ്. അത് തന്നെയാണ് പരമ്പരാഗത രുചികള്‍ കലര്‍ന്നൊഴുകുന്ന നാട്ടില്‍ വലിയവനെന്നോ ചെറിയവനെന്നോ വിത്യാസമില്ലാതെ അക്ഷയ ഹോട്ടല്‍ എല്ലാവര്‍ക്കും ഏഴു പതിറ്റാണ്ടിലേറെയായി പ്രിയങ്കരമാകുന്നതും.

ചൂടുള്ള പുട്ടും കടലയും, കപ്പയും മീനും, നോര്‍ത്തിന്ത്യന്‍ ഡിഷസ്, അടി പൊളി ചൈനീസ് ഐറ്റംസ്, തലശ്ശേരി രുചിയില്‍ പല തരം ബിരിയാണികള്‍, പൊറോട്ടയും ബീഫും, നെയ്റോസ്റ്റ്, ഹോട്ടലിലെ ഊണ്, നെയ്ച്ചോറും ചിക്കനും, ജിഞ്ചര്‍ ചിക്കന്‍, കോഴി പൊരിച്ചത് തുടങ്ങിയ എല്ലാ വിഭവങ്ങളും കോവിഡ് കാലത്തും ലഭ്യമാകുന്നത് ഭക്ഷണ പ്രേമികളെ വീണ്ടും വീണ്ടും അക്ഷയിലേക്ക് അടുപ്പിക്കുന്നതാണ്. അഞ്ചു കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമേ ഹോട്ടലില്‍ നിന്ന് നേരിട്ട് പാര്‍സല്‍ ഉള്ളതെങ്കിലും ഇരുപതും മുപ്പതും കിലോമീറ്റര്‍ ദൂരത്തു നിന്നുള്ളവരും പതിവായി ഇവിടെ നിന്ന് പാര്‍സല്‍ വാങ്ങാന്‍ വരുന്നുണ്ട്.

വേറെയും പല പ്രത്യേകതകള്‍ കൊണ്ട് അക്ഷയ ഹോട്ടല്‍ സമ്പന്നമാണ്. ഒരിക്കല്‍ പോലും ഉണ്ടാക്കിയ ഭക്ഷണം ഫ്രിഡ്ജിലും ഫ്രീസറിലും വെച്ച് അടുത്ത ദിവസം കൊടുത്തിട്ടില്ല. എല്ലാ ദിവസവും പച്ചക്കറികളും മത്സ്യവും ഇറച്ചികളും വാങ്ങുന്നത് പതിറ്റാണ്ടുകളായി ഹോട്ടല്‍ ഉടമസ്ഥനായ വികസേട്ടന്‍ നേരിട്ട് പോയാണ് എന്ന പതിവ് ഇന്നും തെറ്റിക്കുന്നില്ല. അതു കൊണ്ട് തന്നെ തൃശൂരുകാര്‍ വീടുപോലെ വയറും മനസ്സും നിറയാന്‍ ഓടിയെത്തുന്ന പതിവും തുടരുകയാണ്. തൃശൂരുകാരുടെ രുചി ഉത്സവത്തിന്റെ, പെരുമ എന്നും നില നിര്‍ത്തട്ടെ അക്ഷയയും വികസേട്ടനും..

Call for Home Delivery

High Road, Thrissur
Ph : 0487 2424435, 7034445555, 9539446666

Guruvayur Road, Poonkunnam
Ph : 0487 2381865, 8943475555

Exit mobile version