‘സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, എന്നാല്‍ പിന്‍മാറ്റം ബോളിവുഡിന് നഷ്ടം’; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

2016- ല്‍ തീയ്യേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് സൈറ വസീം. ചിത്രത്തിലെ അഭിനയത്തിലൂടെ നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. എന്നാല്‍ സിനിമയില്‍ അഭിനയിച്ചത് കാരണം മത വിശ്വാസത്തില്‍ നിന്നും അകന്നെന്ന വിലയിരുത്തലില്‍ താരം തന്റെ അഭിനയ ജീവിതം അവസാനിപ്പിച്ചിരുന്നു. ഇത് ബോളിവുഡില്‍ വലിയ വാര്‍ത്ത ആയിരുന്നു.

ഇപ്പോഴിതാ സൈറയുടെ ഈ നിലപാടില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി. സൈറയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ സിനിമയില്‍ നിന്നുള്ള അവളുടെ പിന്‍മാറ്റം ബോളിവുഡിന് നഷ്ടമാണെന്നുമാണ് നിതേഷ് തിവാരി പറഞ്ഞത്.

താരത്തിന് എല്ലാ ആശംസകളും അറിയിച്ച നിതേഷ് ഓരോരുത്തര്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേര്‍ത്തു. ദംഗലിലെ അഭിനയത്തിന് സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറിലാണ് സൈറ ഒടുവില്‍ അഭിനയിച്ചത്.

Exit mobile version