ഏഴ് വര്‍ഷത്തെ പ്രണയം, അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം, ഒടുവില്‍ രണ്ട് വഴിക്ക്; വേര്‍പിരിയുന്നുവെന്ന് ദിയ മിര്‍സ

2014 ലായിരുന്നു ഇവരുടെ വിവാഹം.

വിവാഹ മോചിതയാകുന്നുവെന്ന വിവരം പങ്കുവെച്ച് മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ദിയ മിര്‍സ. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിയ വിവാഹിതയായത്. അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ശേഷമാണ് ഇവര്‍ വേര്‍ പിരിയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സാഹില്‍ സംഘയുമായി വേര്‍പിരിയുന്ന കാര്യം ദിയ പ്രഖ്യാപിച്ചത്.

2014 ലായിരുന്നു ഇവരുടെ വിവാഹം. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം തേടുന്നത്. വേര്‍പിരിഞ്ഞാലും പരസ്പ ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കി. പിന്തുണ നല്‍കി തങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ നന്ദി അറിയിച്ചു.

Exit mobile version