അഞ്ച് നിലയുള്ള ഈ റെഡ്-ഗോള്‍ഡന്‍ കേക്കിന് വില മൂന്നു ലക്ഷം; വിവാഹ ശേഷമുള്ള പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷമാക്കി നിക്

പിറന്നാള്‍ ആഘോഷത്തിന് പ്രിയങ്ക അണിഞ്ഞത് ചുവന്ന് തിളങ്ങുന്ന വസ്ത്രം ആയിരുന്നു.

അഞ്ച് നിലയുള്ള റെഡ്-ഗോള്‍ഡന്‍ കേക്ക്, വില മൂന്ന് ലക്ഷം. വിവാഹം കഴിഞ്ഞുള്ള പ്രിയങ്കയുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭര്‍ത്താവ് നിക് ജൊനാസ്. കേക്കിന്റെ വില ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

പിറന്നാള്‍ ആഘോഷത്തിന് പ്രിയങ്ക അണിഞ്ഞത് ചുവന്ന് തിളങ്ങുന്ന വസ്ത്രം ആയിരുന്നു. ഇതിനു സമാനമായ കേക്കാണ് നിക് പ്രിയങ്കയ്ക്കായി ഓര്‍ഡര്‍ ചെയ്തതും. നിക്കിന്റെ നിര്‍ദേശപ്രകാരം കേക്ക് നിര്‍മ്മിച്ചത് മിയാമിയിലെ ഡിവൈന്‍ ഡെലിക്കസീസ് കേക്കാണ്.

പ്രിയങ്ക അണിയാന്‍ പോകുന്നത് ചുവന്ന തിളങ്ങുന്ന ഔട്ട്ഫിറ്റാണെന്ന് അറിയാമായിരുന്ന നിക് അതേ നിറത്തിലുള്ള കേക്ക് തന്നെ വേണമെന്ന് പറയുകയായിരുന്നു. അതുപ്രകാരം ചോക്ലേറ്റ്- വാനില കേക്കിനെ ചുവപ്പ്, സ്വര്‍ണ്ണനിറങ്ങളില്‍ ഡെക്കറേറ്റ് ചെയ്യുകയായിരുന്നു. നിക്കിന്റെ ഭാവനയിലുള്ള കേക്ക് നിര്‍മ്മിച്ചത് ഒരു ദിവസം കൊണ്ടാണ്. നിക്കിന്റെ സര്‍പ്രൈസില്‍ താരവും അമ്പരന്നിരിക്കുകയാണ്.

Exit mobile version