മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി ആമിര്‍ഖാന്‍; ഏഴ് ഭാഗങ്ങളിലായി വരുന്ന ചിത്രത്തിന്റെ ബജറ്റ് 1000 കോടി! നിര്‍മ്മാണം മുകേഷ് അംബാനി

ആമിര്‍ ഖാനടുത്ത് നിന്നും ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രം മാത്രം ചെയ്യുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ബോളിവുഡ് സ്റ്റാര്‍ ആമിര്‍ഖാന്‍. ചുരുക്കം ചിത്രം മാത്രമായിരിക്കുമെങ്കിലും റെക്കോര്‍ഡ് നേടുന്നതാണ് പതിവ്. അത്തരിത്തിലെ ഹിറ്റില്‍ ഇടംനേടിയതാണ് ദങ്കലും ത്രീ ഇഡിയറ്റ്‌സും. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നാണ് വിവരം.

ആമിര്‍ ഖാനടുത്ത് നിന്നും ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 1000 കോടി ബജറ്റില്‍ മഹാഭാരത ആമിര്‍ഖാന്‍ നായകനായി വരുന്നു എന്നതാണ് ആ വാര്‍ത്ത. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക.

വന്‍ ബജറ്റ് ലക്ഷ്യമിടുന്ന ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version