ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്തുവിട്ട്‌

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്തുവിട്ട്‌. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. 96 ഫെയിം ഗൗരി കിഷാനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ഷൈന്‍ അഗസ്റ്റിനും, ആല്‍വിന്‍ ആന്റണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും ചേര്‍ന്ന മാസ് എന്റര്‍ടെയ്‌നറായിരിക്കും.

ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബികെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. ചിത്രം ഓഗസ്റ്റില്‍ തീയേറ്ററുകളിലെത്തും.

Margamkali Official Trailer | Bibin George | Namitha Pramod | Gouri G Kishan | Sreejith Vijayan

Exit mobile version