കലാലയ ജീവിതത്തെ തൊട്ടുണര്‍ത്തുന്ന ഗാനവുമായി കുട്ടി ജാനുവും, സകലകലാവല്ലഭന്‍ ബിബിന്‍ ജോര്‍ജും

“നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍……….എനിക്കായ് നീ കാത്തുനിന്നില്ലെ…….”
ഏതൊരാളുടെയും മനംകവരുന്ന പ്രണയഗാനവുമായി ബിബിന്‍ ജോര്‍ജ്. മാര്‍ഗ്ഗംകളി ചിത്രത്തിലെ ബിബിന്‍ ജോര്‍ജ് ആലപിച്ച ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കോളേജില്‍ നിന്ന് ചിത്രീകരിച്ച ഗാനം കലാലയ ജീവിതത്തെ തൊട്ടുണര്‍ത്തുന്നതാണ്.

96ലെ ജാനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗരി കിഷനും ബിബിന്‍ ജോര്‍ജുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു കാലത്ത് മഹാരാജാസ് കോളേജില്‍ അബിന്രാജ് എന്ന സഹപാഠി എഴുതി കുട്ടികള്‍ പാടി നടന്ന ഗാനമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ബിബിന്‍ ജോര്‍ജ് ആണ് . നമിത പ്രമോദാണ് ചിത്രത്തില്‍ നായിക .ഷൈന്‍ അഗസ്റ്റിന്‍ മന്ത്ര ഫിലിമ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

Exit mobile version