നിഗൂഢത നിറച്ച് ദുല്‍ഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; യൂട്യൂബ് ട്രെന്‍ഡിങില്‍ ട്രെയിലര്‍ ഒന്നാമത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖറിന്റെ പിറന്നാളായ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പ്രണയവും നിഗൂഢതയും നിറഞ്ഞതാണ് ട്രെയിലര്‍. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ദേസിംഗ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഋതു വര്‍മ്മയാണ് നായിക.

ദുല്‍ഖറിന്റെ 25-ാമത്തെ ചിത്രമാണിത്. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണല്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version