‘ഉണ്ട’ സിനിമയില്‍ താന്‍ തൃപ്തനല്ല, നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു; സംവിധായകന്‍ ഖാലിദ് റഹ്മാന്‍

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഖാലിദ് റഹ്മാന്‍ തന്റെ സിനിമയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയത്

തീയ്യേറ്ററില്‍ വിജയം കൈവരിച്ച മമ്മൂട്ടി ചിത്രം ‘ഉണ്ട’യില്‍ താന്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഖാലിദ് റഹ്മാന്‍ തന്റെ സിനിമയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയത്.

ഉണ്ടയുടെ ക്ലൈമാക്‌സില്‍ താന്‍ തൃപ്തനല്ലെന്നും ‘ഒന്നും ഓര്‍മ്മിപ്പിക്കല്ലേ അത് ചെയ്തല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് പറഞ്ഞത്. ഉണ്ടയുടെ നിര്‍മ്മാതാവ് ഇപ്പോള്‍ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തോട് സാധ്യതയില്ലായെന്നാണ് ഖാലിദ് നല്‍കുന്ന മറുപടി.

സംവിധാനം ചെയ്തതതില്‍ ഏത് സിനിമയാണ് ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് അനുരാഗ കരിക്കിന്‍ വെള്ളമാണെന്ന മറുപടിയാണ് ഖാലിദ് നല്‍കുന്നത്. എന്നാല്‍ ഉണ്ട സിനിമയോടുള്ള തന്റെ വിയോജിപ്പുകള്‍ക്കുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കാത്ത സംവിധായകന്‍ ഖാലിദ് അവ്യക്തതകളോടെയാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നല്‍കിയിട്ടുള്ളത്.

വലിയ രീതിയില്‍ പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്ത ഉണ്ട മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ കൂട്ടുക്കെട്ടിലിറങ്ങിയ സിനിമയാണ്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിച്ച ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Exit mobile version