നൃത്തത്തിന്റെ അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്, ചാക്കോച്ചന്‍

ഒരു കാലത്ത് കോളേജ് കുമാരന് ഉത്തമ ഉദാഹരണമായിരുന്നു കുഞ്ചാക്കോ ബോബന്‍. മലയാളത്തില്‍ ഹിറ്റായ അനിയത്തി പ്രാവിലൂടെ ചലച്ചിത്രം രംഗത്ത് അരങ്ങേറ്റം കുറിച്ച ചാക്കോച്ചന്‍ 50ലധികം സിനിമകളില്‍ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. നല്ല ഒരു അഭിനയിതാവ് എന്നത് പോലെ തന്നെ നല്ല ഒരു നൃത്തകനും കൂടിയാണ് താരം. ചാക്കോച്ചന്റെ നൃത്തവും അതിന്റെ പിന്നിലെ കഥയും തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ക്ലബ് എഫ് എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ‘നൃത്തവാസന എങ്ങനെയാണ് കൈവന്നതെന്ന’ ചോദ്യത്തിന് മറുപടി ഇതായിരുന്നു.

‘എന്റെ അപ്പന്റെ അമ്മയാണ് അതിനു കാരണമായത്. അമ്മച്ചിയെന്നാണ് ഞാന്‍ വിളിക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്നു നിര്‍ബന്ധം പിടിച്ച് എന്നെക്കൊണ്ട് അരങ്ങേറ്റം നടത്തി. അങ്ങനെ നൃത്തത്തിന്റെ ഒരു അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ എനിക്കത് ഒരുപാട് ഉപകരമായെന്നു തോന്നുന്നു.’ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ സിനിമകളിലെ അഭിനയം പോലെത്തന്നെ നൃത്ത ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസ്സിക്കല്‍ ഡാന്‍സും സിനിമാറ്റിക്കും താരത്തിന് ഒരു പോലെ വഴങ്ങും. ഇപ്പോള്‍ തന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അത്ഥി വന്ന തിരക്കിലാണ് ചാക്കോച്ചന്‍

Exit mobile version