ആ അപകടം കാരണം ജീവിതത്തിലെ ആറ് മാസമാണ് എനിക്ക് നഷ്ടമായത്; ഓര്‍മ്മ പോലും നഷ്ടപ്പെടുത്തിയ അപകടത്തെക്കുറിച്ച് നടി ദിഷ പട്ടാണി

ബോളിവുഡിലെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ് ദിഷ പട്ടാണി. തനിക്ക് ജീവിതത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട കാര്യവും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നല്ലൊരു ജിംനാസ്റ്റിക് താരം കൂടിയായാണ് ദിഷ. ഇതിന്റെ പരിശീലനത്തിന്റെ ഇടയിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്.

ജിംനാസ്റ്റിക് പരിശീലനത്തിനിടയില്‍ കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ച് വീണത് കാരണം ആറ് മാസത്തോളമാണ് ദിഷയുടെ ഓര്‍മ്മ നഷ്ടമായത്.

‘മാര്‍ഷ്യല്‍ ആര്‍ട്‌സ് ജിംനാസ്റ്റിക്സിനെ വെച്ചു നോക്കുമ്പോള്‍ താരതമ്യേനെ എളുപ്പമാണ്. പക്ഷേ ജിംനാസ്റ്റിക്‌സിന് സ്ഥിരതയും ധൈര്യവും ആവശ്യമാണ്. ഇന്ന് ഞാന്‍ എത്തി നില്‍ക്കുന്നിടത്തേക്ക് എത്തിപ്പെടാന്‍ എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്. അപകടം സംഭവിച്ചത് കാരണം എന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത് കാരണം എനിക്കൊന്നും ഓര്‍മ്മയില്ല എന്നത് തന്നെ’ എന്നാണ് ദിഷ മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ഭാരത് ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ദിഷയുടെ ചിത്രം.

Exit mobile version