‘കല്‍ക്കി’ക്കായി ടൊവീനോ ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്‌നത്തിന്റെ വീഡിയോ കാണാം

ടൊവീനോ പോലീസ് കഥാപാത്രവുമായി എത്തുന്ന’കല്‍ക്കി’ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വില്ലന്റെ വെല്ലുവിളിയില്‍ തുടങ്ങി നായകന്റെ അടിയില്‍ അവസാനിക്കുന്ന ഒരു മാസ് ചിത്രമായിരിക്കും ‘കല്‍ക്കി’ എന്നത് ചിത്രത്തിന്റെ ടീസറില്‍ നിന്ന് മനസിലാക്കാം. ഇപ്പോള്‍ ചിത്രത്തിനായി ടൊവീനോയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്‌നത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്.’ഹീറോ വില്ലന്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്.

കല്‍ക്കി’യ്ക്കു പുറമെ ഒരുപിടി ചിത്രങ്ങളാണ് ടൊവീനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൊവീനോ ചിത്രങ്ങളായ ‘തീവണ്ടി’, ‘ആമി’, ‘നാം’, ‘അഭിയുടെ കഥ അനുവിന്റെയും’ ‘മറഡോണ’,’ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നീ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ടൊവീനോയുടേതായ തമിഴ് ചിത്രം ‘മാരി2’, ‘എന്റെ ഉമ്മാന്റെ പേര്’, ലൂസിഫര്‍, ഉയരെ, വൈറസ്, ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’, ലൂക്ക എന്നീ ചിത്രങ്ങളും ബോക്‌സോഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഓഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘കല്‍ക്കി’ ടൊവീനോ ആരാധകര്‍ക്കൊരു വിരുന്നാകുമെന്നുറപ്പാണ്. കട്ടിമീശ വെച്ച് ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പക്കാ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന സൂചനയാണ് ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ നിന്ന് വ്യക്തമാവുന്നത്.

Exit mobile version