അഭിനയ ജീവിതത്തിന്റെ 41 വര്‍ഷങ്ങള്‍; മലയാളത്തിന്റെ സൂപ്പര്‍ താരത്തെ ആദരിച്ച് ദളപതി

മലയാള അഭിനയ ലോകത്തിന്റെ സ്വകാര്യ അഹങ്കാരം നടന്‍ മോഹന്‍ലാലിനെ ആദരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ വെച്ച് ചെന്നൈയിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.

കഴിഞ്ഞദിവസം ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ മോഹന്‍ലാലിനൊപ്പം തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവരും മുഖ്യാതിഥികളായി എത്തിയിരുന്നു. ഈ ചടങ്ങിനിടെയാണ് അഭിനയജീവിതത്തില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം പൂര്‍ത്തീകരിച്ച മോഹന്‍ലാലിനെ രജനീകാന്ത് പ്രത്യേകം ആദരിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ കാപ്പന്‍ ചിത്രം സംവിധാനം ചെയ്യുന്നത് കെവി ആനന്ദാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് ചിത്രത്തിലെത്തുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Exit mobile version