സിഗരറ്റ് വലിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആസ്ത്മയുടെ പ്രശ്നമില്ലേ, പ്രിയങ്ക അവസരവാദിയാണ്; സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം

കല്യാണം കഴിഞ്ഞത് മുതല്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയെ വിവാദം വിടാതെ പിടിച്ചിരിക്കുകയാണ്. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു താരം തന്റെ 37 ാം പിറന്നാള്‍ ആഘോഷിച്ചത്. താരം പിറന്നാള്‍ ആഘോഷിച്ചത് മിയാമി ബീച്ചില്‍ വെച്ചാണ്.

മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമുള്ള ചിത്രം താരം പുറത്തുവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ വിമര്‍ശനനത്തിന് ഇടയാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂവരും ഇരുന്ന് സിഗരറ്റ് വലിക്കുന്നത് വ്യക്തമായി കാണാം.

ഇത്തരത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റു വലിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് ആസ്ത്മയുടെ പ്രശ്നമില്ലേ എന്നാണ് ഉയരുന്ന ചോദ്യം. പ്രിയങ്ക അവസരവാദിയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. നേരത്തേ ആസ്മയ്ക്ക് എതിരെയുള്ള ബോധവല്‍ക്കരണവുമായി താരം രംഗത്ത് എത്തിയിരുന്നു. മറ്റുള്ളവരെ നന്നാക്കും മുന്‍പ് ആദ്യം സ്വയം നന്നാവാനാണ് ചിലര്‍ താരത്തോട് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനം താരത്തിനെതിരെ നേരത്തേയും വന്നിരുന്നു. ദീപാവലിക്ക് പടക്കങ്ങള്‍ വേണ്ട എന്നു പറഞ്ഞ താരം തന്റെ വിവാഹത്തിന് വെടിക്കെട്ട് നടത്തിയതായിരുന്നു കാരണം.

Exit mobile version