താരസമ്പന്നമായി ഇസഹാക്കിന്റെ മാമോദീസാ ചടങ്ങുകള്‍; വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

താരസമ്പന്നമായി കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ മാമോദീസാ ചടങ്ങുകള്‍. പള്ളിയില്‍ വെച്ചുള്ള ചടങ്ങിലും ശേഷം നടന്ന വിരുന്നിലും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമ്മേതാണ് ചടങ്ങിനെത്തിത്. ഇപ്പോള്‍ മകന്റെ മാമോദിസാ ചടങ്ങിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

എളംകുളം പള്ളിയില്‍ നടന്ന ചടങ്ങുകളിലും വൈകിട്ട് ബോല്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന റിസപ്ഷനിലും സിനിമാലോകത്തെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ദിലീപ്, കാവ്യ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമേശ് പിഷാരടി, ലാല്‍ജോസ് തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തിയിരുന്നു. ജൂണ്‍ 30നായിരുന്നു ചടങ്ങ്.

Exit mobile version