നീന്തല്‍ പഠനത്തിന് തുടക്കമിട്ട് ചാക്കോച്ചന്റെ ഇസ; ചിത്രം പങ്കുവെച്ച് താരം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസ എത്തിയത്.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത്. മകന്റെ കൂടെയുള്ള ഓരോ നിമിഷവും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസ എത്തിയത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.

Exit mobile version