‘ഒരേ തൂവല്‍ പക്ഷി, ഇയാള്‍ എന്താ പക്ഷി പിടുത്തക്കാരനോ’ കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ടു, വീഡിയോ

സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗം ആണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കിയ ഫീല്‍ ചെറുതല്ല. ഇപ്പോഴും ഓരോ കഥാപാത്രങ്ങളും ഓരോരുത്തരുടെയും മനസില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം. ഇപ്പോഴും ഷമ്മിയുടെ ഓളങ്ങള്‍ അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍.

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് നിര്‍മ്മാതാക്കളുടെ യൂട്യൂബ് ചാനലായ ഭാവനാ സ്റ്റുഡിയോസ് പുറത്തുവിട്ടത്. സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗം ആണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ചിറ്റപ്പന്‍ നമ്മളെല്ലാം ഒരേ തൂവല്‍ പക്ഷി എന്നു പറയുന്നതിനെ ഇയാള്‍ എന്താ പക്ഷി പിടുത്തക്കാരനോ എന്ന് ഷമ്മി ഭാര്യ സിമിയോട് ചോദിക്കുകയാണ് രംഗത്തില്‍.

ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും.

Exit mobile version