‘കദരം കൊണ്ടാന്‍’ ജൂലൈ 19ന് തീയ്യേറ്ററുകളിലേക്ക്

വിക്രമിനെ നായകനാക്കി രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ‘കദരം കൊണ്ടാന്‍’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 19ന് തീയ്യേറ്ററുകളില്‍ എത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹസ്സന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി നടി ലെനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായിട്ടാണ് വിക്രം എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അക്ഷര ഹാസന് പുറമേ നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45-ാം ചിത്രമാണിത്.

ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം.

Exit mobile version