വീണ്ടും രാമായണക്കാറ്റുമായി പ്രിയാ വാര്യരും, നീരജ് മാധവും

മോഹന്‍ ലാല്‍ ചിത്രം അഭിമന്യുവിലെ രാമായണ ക്കാറ്റേ എന്‍ നീലാംബരി ക്കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്‌സുമായി ഒരു ന്യൂ ജനറേഷന്‍ ചിത്രം ഒരുങ്ങുന്നു. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ നടി പ്രിയാവാര്യരും, നീരജ് മാധവുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. അതേസമയം പ്രിയ ചിത്രത്തിന്റെ ഗാനരംഗത്ത് മാത്രമെ പ്രത്യക്ഷപ്പെടുന്നുള്ളു. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന’ക’ എന്ന ചിത്രത്തിലാണിത്.

ഫ്‌ളെയര്‍ സതീഷാണ് ഇതിന്റെ കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രനാണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രം. എംജി ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.

Exit mobile version