ഇല്ലായ്മകളില്‍ സുഖദുഃഖങ്ങള്‍ പങ്കുവെച്ച വീട് മോഹവില കൊടുത്ത് സ്വന്തമാക്കി ബോളിവുഡ് താരം

ഗ്വാളിയോറില്‍ നിന്ന് സിനിമാ മോഹവുമായി മുംബൈയിലേക്ക് ചേക്കേറിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച വീടാണ് കാര്‍ത്തിക് ആര്യന്‍ ഒരുകോടി അറുപതു ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്

ബോളിവുഡില്‍ വളര്‍ന്നു വരുന്ന യുവതാരങ്ങളില്‍ പ്രമുഖനാണ് കാര്‍ത്തിക് ആര്യന്‍. പല അഭിമുഖങ്ങളിലും താരം മുംബൈയില്‍ അഭിനയ മോഹവുമായി വന്നപ്പോഴുണ്ടായ കഷ്ടപ്പാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ താരം വാങ്ങിയ വീടാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇപ്പോള്‍ മോഹവില കൊടുത്ത് താരം സ്വന്തമാക്കിയിരിക്കുന്നത്.

മുംബൈയിലെ വെര്‍സോവയിലാണ് കാര്‍ത്തിക് വീട് സ്വന്തമാക്കിയിരിക്കുന്നത്. ഗ്വാളിയോറില്‍ നിന്ന് സിനിമാ മോഹവുമായി മുംബൈയിലേക്ക് ചേക്കേറിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച വീടാണ് കാര്‍ത്തിക് ആര്യന്‍ ഒരുകോടി അറുപതു ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സുഖദുഃഖങ്ങള്‍ പങ്കുവെച്ചയിടം ഏതുവിധേനയും സ്വന്തമാക്കണം എന്ന ആഗ്രഹമാണ് കാര്‍ത്തിക്കിനെ ഈ വീട് സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് അപ്പാര്‍ട്മെന്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മേയിലാണ് 9.60 ലക്ഷം മുടക്കി വീടിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

Exit mobile version