വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും താരജോഡികളായി ഡിയര്‍ കോമ്രേഡ്; ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ മനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

വിജയ് ദേവേരക്കൊണ്ടയും രശ്മികയും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ജൂലായ് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Exit mobile version