ദേവസേനയായി നടി അനുശ്രീ; ചിത്രം വൈറല്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനുശ്രീ. താരത്തിന്റെ സിനിമാ ചിത്രീകരണത്തിനിടെ എടുത്ത് ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അമ്പും വില്ലും പിടിച്ച് ബാഹുബലിയിലെ നായിക ദേവസേനയെ പോലെ നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അനുശ്രീ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നതും.

പുതിയ ചിത്രമായ സെയ്ഫിന്റെ ലൊക്കേഷനില്‍ നിന്നാണ് താരം താനും ദേവസേനയായെന്ന് പറഞ്ഞ് അമ്പെയ്ത്ത് പരിശീലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയ്ക്കായി അമ്പെയ്ത്തു പരിശീലിക്കുകയാണ് നടി. സംവിധായകന്‍ പ്രദീപും കൂടെയുണ്ട്.

അരുന്ധതി എന്നാണ് സെയ്ഫില്‍ അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ്. സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Exit mobile version