വികൃതിയുമായി സൗബിനും സുരാജ് വെഞ്ഞാറമൂടും

കുറഞ്ഞ വേളയില്‍ സിനിമാ മേഖലയില്‍ മികവ് തെളിയിച്ച മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയരംഗത്തേക്കും പ്രവേശിച്ചു. അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങളിലെല്ലാം മികച്ച അഭിനയമാണ് താരം കാഴ്ച്ചവെച്ചത്.

ഇപ്പോള്‍ സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വികൃതിയുടെ വിശേഷങ്ങളാണ് ചര്‍ച്ചാവിഷയം. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, റിയ, ഗ്രേസി, പൗളി, ലിസി ജോസ്, മെറീന മൈക്കിള്‍, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. അജീഷ് പി തോമസ് കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.

Exit mobile version