‘കങ്കണയെ വെറുക്കുന്നവര്‍ മോഡിയെ വെറുക്കുന്നവരും പാകിസ്താനെ സ്‌നേഹിക്കുന്നവരുമാണ്’; കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍

പ്രധാനമന്ത്രി മോഡിയെ പിന്തുണയ്ക്കുന്നത് കൊണ്ടാണ് ആളുകള്‍ കങ്കണയെ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ഈ ട്വീറ്റ്

ബോളിവുഡ് താരസുന്ദരി കങ്കണയെ വെറുക്കുന്നവര്‍ മോഡിയെ വെറുക്കുന്നവരും പാകിസ്താനെ സ്‌നേഹിക്കുന്നവരുമാണെന്ന വിവാദ പരാമര്‍ശവുമായി താരത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ട്വിറ്ററിലൂടെയാണ് അവര്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.

‘കങ്കണയെ വെറുക്കുന്നവരുടെ ട്വീറ്റുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും ഇവര്‍ക്കൊക്കെ പൊതുവായ ഒരു സ്വഭാവമുണ്ട്, ഒന്നുകില്‍ അവര്‍ മോഡിയെ വെറുക്കുന്നവര്‍ ആയിരിക്കും അല്ലെങ്കില്‍ പാകിസ്താനെ സ്‌നേഹിക്കുന്നവര്‍ ആയിരിക്കും’ എന്നാണ് രംഗോലി ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രി മോഡിയെ പിന്തുണയ്ക്കുന്നത് കൊണ്ടാണ് ആളുകള്‍ കങ്കണയെ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ഈ ട്വീറ്റ്. ഇത്തരം ആളുകള്‍ക്ക് മേല്‍പറഞ്ഞ സവിശേഷതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതന്നാല്‍ ആ നിമിഷം തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

Exit mobile version