പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ നൽകിയ മാനനഷ്ടക്കേസ് നലുവർഷങ്ങൾക്ക് ശേഷം ഒത്തുതീർപ്പായി.

കേസ് ഒത്തുതീർപ്പാക്കിയ വിവരം കങ്കണയാണ് നവമാധ്യമത്തിലൂടെ അറിയിച്ചത്.മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് പരിഹരിച്ചതായി കങ്കണ അറിയിച്ചു. ഒരു പ്രത്യേക കോടതിയില്‍ ഹാജരായ ഇരുവരും പരസ്പരം നല്‍കിയ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചു.

അതേസമയം ജാവേദ് അക്തറിനൊപ്പം നില്‍ക്കുന്ന ചിത്രവും കങ്കണ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.

അക്തറിനെതിരെ ഒരു തെറ്റിദ്ധാരണ മൂലമാണ് പ്രസ്താവന നടത്തിയത്. അതിന്റെ പേരില്‍ ജാവേദ് അക്തറിനുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്ക് പാട്ടെഴുതാന്‍ ജാവേദ് അക്തര്‍ സമ്മതിച്ചതായും കങ്കണ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

Exit mobile version