മലയാളത്തിന്റെയും തമിഴിന്റെയും സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ ഫ്രെയിമില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കാപ്പാന്റെ’ സ്റ്റില്‍

കെവി ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍

മലയാളം-തമിഴ് സിനിമാ ആരാധകര്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ചിത്രത്തിലെ ഒരു സ്റ്റില്ലാണ്. മോഹന്‍ലാലും സൂര്യയും ഒരുമിച്ചുള്ള ചിത്രമാണിത്.

കെവി ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അംഗരക്ഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്.

സയേഷയാണ് ചിത്രത്തിലെ നായിക. ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധായകന്‍. ചിത്രം അടുത്ത മാസം അവസാനം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version