മാലി ദ്വീപില്‍ അവധിയാഘോഷിച്ച് തൃഷ; വൈറലായി ക്യൂട്ട് ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ അന്നും ഇന്നും ആടി തകര്‍ക്കുന്ന നടിയാണ് തൃഷ കൃഷ്ണന്‍. താരത്തിന്റെ അഴകാര്‍ന്ന സൗന്ദര്യം ദിവസംതോറും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. മാലി ദ്വീപില്‍ അവധിയാഘോഷങ്ങള്‍ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ചിത്രങ്ങള്‍ ത്യഷ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സിനിമാത്തിരക്കുകള്‍ക്കിടെ ഇടവേള നല്‍കിയാണ് താരം മാലിദ്വീപിലെത്തിയത്. സ്വിം സ്യൂട്ടില്‍ കടലോരത്ത് വെയില്‍ കായുന്ന ചിത്രങ്ങള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ക്യൂട്ടായ തൃഷയുടെ ചിത്രങ്ങള്‍ ആരാധകരെ അല്‍ത്ഭുതപ്പെടുത്തി. ഈ തൃഷയ്ക്ക് പ്രായം കൂടാറില്ലേ? എന്ന കമന്റുകള്‍ അടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

ഫോട്ടോഷോപ്പും ഫില്‍ട്ടറും ഒന്നും ചെയ്യാതെയുള്ള തൃഷയുടെ മുഖം ഏറെ ഇഷ്ടപ്പെടുന്നുവെന്നും തൃഷ ഇപ്പോഴും എത്ര സുന്ദരിയായിരിക്കുന്നുവെന്നുമാണ് ആരാധകരുടെ കൗതുകം. മലയാളത്തിലും തമിഴിലും ഒരു പോലെ ഹിറ്റായ ചിത്രം 96ലൂടെ വേറിട്ട വേഷവും അഭിനയവുമായാണ് നടി എത്തിയത്. ചിത്രത്തിലെ ജാനുവിനെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു.

Exit mobile version