ഒന്നിന് പകരം മൂന്ന് ബോട്ടില്‍ക്യാപ്; വൈറലായി വിദ്യുത് ജംവാലിന്റെ ‘ബോട്ടില്‍ക്യാപ് ചലഞ്ച്’

കുത്തനെ വെച്ച ബോട്ടിലിന്റെ അടപ്പ് ബാക്ക് സ്പിന്‍ കിക്കിലൂടെ തെറിപ്പിക്കുകയാണ് വേണ്ടത്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ചലഞ്ചാണ് ‘ബോട്ടില്‍ക്യാപ് ചലഞ്ച്’. കുത്തനെ വെച്ച ബോട്ടിലിന്റെ അടപ്പ് ബാക്ക് സ്പിന്‍ കിക്കിലൂടെ തെറിപ്പിക്കുകയാണ് വേണ്ടത്. നിരവധി താരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യുത് ജംവാല്‍. പക്ഷേ ഒന്നിന് പകരം മൂന്ന് ബോട്ടിലിന്റെ അടപ്പാണ് താരം തെറിപ്പിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍, ബോളിവുഡ് താരം അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ ഈ ചലഞ്ചുമായി നേരത്തേ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

Exit mobile version