ആരാധകരെ വീണ്ടും ഞെട്ടിച്ച് വിജയ് സേതുപതി; ‘കടൈസി വ്യവസായി’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

കൈ നിറയെ മോതിരങ്ങളും വാച്ചും കഴുത്തില്‍ രുദ്രാക്ഷവും മുഷിഞ്ഞ വേഷവുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവിട്ടത്

തന്റെ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് തമിഴ് താരം വിജയ് സേതുപതി. ‘കടൈസി വ്യവസായി’ എന്ന ചിത്രത്തിലൂടെയാണ് താരം വിണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ താരത്തിന്റെ ലുക്ക് പുറത്തുവിട്ടത്.

കൈ നിറയെ മോതിരങ്ങളും വാച്ചും കഴുത്തില്‍ രുദ്രാക്ഷവും മുഷിഞ്ഞ വേഷവുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവിട്ടത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘കാക്കമുട്ടൈ’ ഒരുക്കിയ എം മണികണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. മാനസിക വൈകല്യമുള്ള ഒരാളായിട്ടാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. യോഗി ബാബു, പശുപതി, രവി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version