സംവിധായകന്‍ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു!

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് നായികയായ അമല പോളുമായി പ്രണയത്തിലായത്.

സംവിധായകന്‍ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ജൂലൈ 11നായിരിക്കും വിവാഹമെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈ സ്വദേശിയായ ഡോക്ടറാണ് വധു. മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിജയ്. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് നായികയായ അമല പോളുമായി പ്രണയത്തിലായത്.

തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. 2017ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹ ബന്ധം വേര്‍പെടുത്തിയത്.

ഇപ്പോള്‍ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എഎല്‍ വിജയ് സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്. വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version