ആരാധകരുടെ കാത്തിരിപ്പിന് വിരാമം; വിക്രം ചിത്രം ‘കദരം കൊണ്ടാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

അടുത്ത മാസം മൂന്നിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിക്രം നായകനായി എത്തുന്ന ‘കദരം കൊണ്ടാന്‍’ എന്ന ചിത്രത്തിന്റെ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അടുത്ത മാസം മൂന്നിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിക്രമിന്റെ 56 ാമത്തെ ചിത്രമാണിത്.

നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ വിക്രമിന്റെ പോസ്റ്ററിന് ആരാധകര്‍ മികച്ച വരവേല്‍പ്പാണ് നല്‍കിയത്. അതേസമയം ചിത്രം ഹോളിവുഡ് ഹൊറര്‍ ചിത്രമായ ‘ഡോണ്ട് ബ്രീത്തി’ന്റെ റീമേക്ക് ആണോ എന്ന സംശയവും ആരാധകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷര ഹാസനാണ് നായിക. യോഗി ബാബു, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടന്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version