അമേരിക്കയും ജപ്പാനും പോരാട്ടവും; നിക് ജൊനാസ് നായകനാകുന്ന മിഡ്‌വേ ട്രൈലര്‍ പുറത്ത്

പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ സംഗീതജ്ഞനുമായ നിക് ജൊനാസ് നായകനാകുന്ന ഹോളിവുഡ് ചിത്രം ‘മിഡ്‌വേ’യുടെ ട്രൈലര്‍ റിലീസായി. രണ്ടാം ലോക മഹായുദ്ധം പ്രമേയമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോലന്‍ഡ് എമെറികാണ്. ഇന്റിപെന്‍ഡന്‍സ് ഡേ, ദ പാട്രിയോട്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് എമെറിക് പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിക് ജൊനാസ്, ബ്രൂണോ ഗെയ്‌ഡോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ മധ്യേ മിഡ്‌വേ ദ്വീപില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ചിത്രമാണ് മിഡ്‌വേ. ജപ്പാന്‍ നാവികസേനയുമായുള്ള അമേരിക്കയുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാനഭാഗം.

നികിനെ കൂടാതെ ചിത്രത്തില്‍ ലൂക് ഇവാന്‍സ്,ഡാരന്‍ ക്രിസ്, എഡ് സ്‌ക്രെയ്ന്‍, മാന്‍ഡി മൂര്‍, ജപ്പാന്‍ താരം തദാനോബു അസാനോയും വേഷമിടുന്നുണ്ട്.

Exit mobile version